Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബിജെപി ഓഫീസിനായി കെട്ടിടം വിട്ടു നൽകിയ ഉടമയുടെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു.

ബിജെപി ഓഫീസിനായി കെട്ടിടം വിട്ടു നൽകിയ ഉടമയുടെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു.
കണ്ണൂർ: പെരളശ്ശേരിയിൽ ബിജെപി ഓഫീസിനായി കെട്ടിടം വിട്ടു നൽകിയ ഉടമയുടെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. കെട്ടിട ഉടമയായ ആനന്ദനിലയത്തിൽ ശ്യാമളയുടെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
        ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ പെരളശ്ശേരിയിൽ ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസ് ആരംഭിച്ചിരുന്നു. 15ാം തീയതിയാണ് ഓഫീസിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ആണ് ഉദ്ഘാടകൻ. ഓഫീസിന്റെ ഉദ്ഘാടനത്തിനുള്ള വിപുലമായ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് കെട്ടിട ഉടമയുടെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. ബോംബ് വീടിനുള്ളിൽ പതിക്കാത്തതിനാൽ വലിയ അപകടം ഒഴിവായി. ചക്കരക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement