Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം.

സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം.
പത്തനംതിട്ട: പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. മണ്ണാറമല സ്വദേശി കൃഷ്‌ണമ്മ (65) ആണ് മരിച്ചത്.
         സെപ്റ്റംബർ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. ഓണത്തിന് കൊച്ചുമക്കളുടെ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് നായയുടെ കടിയേറ്റത്. അവസാന ഡോസ് വാക്സിനും എടുത്തിരുന്നുവെങ്കിലും, അതിനുശേഷം പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെ പനി കടുത്തതോടെ കൃഷ്ണമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തെരുവുനായ ആക്രമിച്ചപ്പോൾ കൃഷ്ണമ്മ നിലത്തു വീഴുകയും തുടർന്ന് മുഖത്ത് ഉൾപ്പടെ കടിയേൽക്കുകയുമായിരുന്നു. കൃഷ്ണമ്മയെ കടിച്ച നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.  
        കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ കേരളത്തില്‍ പേവിഷബാധയേറ്റ് 23 പേരാണ് മരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്കിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. പേവിഷബാധ മൂലമുള്ള മരണങ്ങളില്‍ കഴിഞ്ഞ വർഷത്തേക്കാൾ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് രേഖകളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. അതിനിടയിലാണ് വീണ്ടും പേവിഷബാധയേറ്റ് മരണം സംഭവിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement