Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രമേശ് ചെന്നിത്തലയുടെ മാതാവ് നിര്യാതയായി.

രമേശ് ചെന്നിത്തലയുടെ മാതാവ് നിര്യാതയായി.
ആലപ്പുഴ: മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ്, ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി. രാമകൃഷ്ണൻ നായരുടെ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ, അദ്ധ്യാപകൻ) ഭാര്യയും ചെന്നിത്തല മുൻപഞ്ചായത്തംഗവുമായ എൻ. ദേവകിയമ്മ (91) നിര്യാതയായി. സംസ്കാരം നാളെ (21/10/25) ഉച്ചക്ക് 12.00 മണിക്ക് ചെന്നിത്തല കുടുംബ വീട്ടിൽ നടക്കും.
       മക്കൾ: രമേശ് ചെന്നിത്തല, കെ.ആർ. രാജൻ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ), കെ.ആർ. വിജയലക്ഷ്മി (റിട്ട. ഗവ. അദ്ധ്യാപിക), കെ.ആർ. പ്രസാദ് (റിട്ട: ഇന്ത്യൻ എയർ ഫോഴ്സ്). മരുമക്കൾ: അനിതാ രമേശ് (റിട്ട. ഡവലപ്മെൻ്റ് ഓഫീസർ, യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി), ശ്രീജയ (റിട്ട. അഡീഷണൽ രജിസ്ട്രാർ, കോ- ഓപ്പറേറ്റീവ് ഡിപാർട്ട്മെൻ്റ്), പരേതനായ സി.കെ. രാധാകൃഷ്ണൻ (റിട്ട. ഡിസ്ട്രിക്ട് യൂത്ത് കോർഡിനേറ്റർ, നെഹ്റു കേന്ദ്ര), അമ്പിളി എസ്. പ്രസാദ് (റിട്ട. അസിസ്റ്റൻ്റ് ഡയറക്ടർ, ആകാശവാണി). 

Post a Comment

0 Comments

Ad Code

Responsive Advertisement