Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പരാതി അന്വേഷിക്കാനെത്തിയ എസ്ഐക്കും സിപിഒക്കും കുത്തേറ്റു.

പരാതി അന്വേഷിക്കാനെത്തിയ എസ്ഐക്കും സിപിഒക്കും കുത്തേറ്റു.
തൃശൂർ: ചാവക്കാട് പൊലീസ് സ്റ്റേഷനിലെ എസ്ഐക്കും സിപിഒക്കും കുത്തേറ്റു. എസ്ഐ ശരത് സോമനും സിപിഒ അരുണിനുമാണ് കുത്തേറ്റത്. ചാവക്കാട് സ്വദേശി നിസാറും സഹോദരനും തമ്മിലുണ്ടായ വാക്കുതർക്കവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ എത്തിയതായിരുന്നു പൊലീസ് സംഘം. ഇതിനിടയിൽ നിസാർ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പൊലീസുകാരെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ സിപിഒ ഹരികൃഷ്ണൻ, അനീഷ് എന്നിവരെയും പ്രതി ആക്രമിച്ചു. ആക്രമണത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടതായും പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement