Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അദ്ധ്യാപികയും ഭർത്താവും വിഷം കഴിച്ച് ജീവനൊടുക്കി.

അദ്ധ്യാപികയും ഭർത്താവും വിഷം കഴിച്ച് ജീവനൊടുക്കി.
കാസർകോട്: മഞ്ചേശ്വരം കടമ്പാറിൽ ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കി. പെയിന്റിങ് ജോലി ചെയ്യുന്ന അജിത്ത് (35), വൊർക്കാടി ബേക്കറി ജംക്‌ഷനിലെ സ്വകാര്യ സ്‌കൂളിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്ന ശ്വേത (27) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് ഇവർ വിഷം കഴിച്ചത്. ഇരുവരും ഇന്ന് പുലർച്ചെ ദേർളക്കട്ടയിലെ ആശുപത്രിയാണ് മരിച്ചത്.
     അജിത്തും ഭാര്യയും മാതാവ് പ്രമീളയുമാണ് വീട്ടില്‍ താമസം. മാതാവ് ജോലിക്കു പോയിരുന്നു. ഇന്നലെ നേരത്തെ വീട്ടിലെത്തിയ ശ്വേതയും ഭര്‍ത്താവ് അജിത്തും മൂന്നു വയസ്സുള്ള മകനെ ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലാക്കി. മോനെ കുറച്ച് നേരം നോക്കണമെന്ന് പറഞ്ഞാണ് മടങ്ങിയത്. പിന്നീട് രണ്ടു പേരെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അർദ്ധരാത്രിയോടെ അജിത് മരിച്ചു. ഇന്ന് പുലർച്ചെ ആശുപത്രിയില്‍ വെച്ച് ശ്വേതയും മരിച്ചു.
      സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പ്രാഥമിക വിവരം. മഞ്ചേശ്വരം പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തുകയാണ്. ദമ്പതികൾക്ക് 3 വയസ്സുള്ള ഒരു മകനുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement