Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശിരോവസ്ത്ര വിവാദം: ഡിഡിഇയുടെ ഉത്തരവ് സ്‌റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു.

ശിരോവസ്ത്ര വിവാദം: ഡിഡിഇയുടെ ഉത്തരവ് സ്‌റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു.
കൊച്ചി: സെന്റ് റീത്താസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥിനിയെ ഹിജാബ് ധരിച്ച് ക്ലാസിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന ഡിഡിഇയുടെ ഉത്തരവ് സ്‌റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് കോടതി നിലപാട് തേടി. സർക്കാർ വിഷയത്തിൽ നിലപാട് അറിയിച്ച ശേഷം ഉചിതമായ ഉത്തരവ് ഇറക്കുമെന്ന് കോടതി വ്യക്തമാക്കി. ഹിജാബ് ധരിച്ച് എത്തിയാലും കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്നായിരുന്നു ഡിഡിയുടെ ഉത്തരവ്. ഇത് സ്‌റ്റേ ചെയ്യണമെന്നായിരുന്നു സ്കൂ‌ൾ മാനേജ്‌മെന്റിന്റെ ആവശ്യം. സ്കൂളിൽ നിരവധി മുസ്ലീം കുട്ടികൾ പഠിക്കുന്നുണ്ടെന്ന മാനേജ്മെൻറ് വാദത്തെ കോടതി വിമർശിച്ചു. വിദ്യാർത്ഥികളിൽ മുസ്ലീം, കൃസ്ത്യൻ, ഹിന്ദു എന്നില്ലെന്ന് പറഞ്ഞ കോടതി അവർ വിദ്യാർത്ഥികൾ മാത്രമെന്നും വ്യക്തമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement