Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

14 വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടു പേർ അറസ്‌റ്റിൽ.

14 വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടു പേർ അറസ്‌റ്റിൽ. 
തിരുവല്ല: കുറ്റൂരിൽ 14 വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടു പേർ അറസ്‌റ്റിലായി. ഇതര സംസ്‌ഥാന തൊഴിലാളിയുടെ 14 വയസുള്ള മകളാണ് പീഡനത്തിനിരയായത്. ബംഗാൾ സ്വദേശികളായ പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയതായി പൊലീസ് അറിയിച്ചു.
        തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന വീട്ടിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെയാണ് പ്രതികൾ വാടകയ്ക്ക് താമസിച്ചിരുന്നത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്കു പോയ സമയത്തായിരുന്നു സംഭവം നടന്നത്. പെൺകുട്ടിയുടെ വീടിനു സമീപത്തെത്തിയ പ്രതികൾ, കുട്ടി പുറത്തു നിൽക്കുന്നതു കണ്ടു. ഇതോടെ ഇരുവരും വീടിനുള്ളിൽ കയറി ഒളിച്ചിരിക്കുകയും ചെയ്തു. പിന്നീട് പെൺകുട്ടി വീടിനുള്ളിലേക്ക് എത്തിയതോടെ, വായ പൊത്തിപ്പിടിച്ച് ശൗചാലയത്തിലെത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് വിവരം.

Post a Comment

0 Comments

Ad Code

Responsive Advertisement