Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പരുമല പെരുന്നാൾ : പ്രധാന പെരുന്നാൾ ഇന്നും നാളെയും.

പരുമല പെരുന്നാൾ : പ്രധാന പെരുന്നാൾ ഇന്നും നാളെയും.
തിരുവല്ല: പരുമല പള്ളി പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രധാന പെരുന്നാൾ ഇന്നും നാളെയുമായി നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് തീർത്ഥാടന വാരാഘോഷ സമാപനവും തീർത്ഥാടക സംഗമവും നടക്കും. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ് അദ്ധ്യക്ഷത വഹിക്കും. പരിസ്‌ഥിതി സാമൂഹിക പ്രവർത്തക മേധാ പട്‌കർ മുഖ്യസന്ദേശം നൽകും. വൈകിട്ട് ആറിന് പെരുന്നാൾ സന്ധ്യാ നമസ്കാരവും 8ന് ശ്ലൈഹിക വാഴ്.വും നടക്കും. 8.15നാണ് ആയിരങ്ങൾ പങ്കെടുക്കുന്ന റാസ. 
       പെരുന്നാൾ ദിനമായ നാളെ കുർബാനയ്ക്ക് പുലർച്ചെ മൂന്നിന് ഏബ്രഹാം മാർ സ്തേഫാനോസും 6.15ന് ഡോ. യാക്കോബ് മാർ ഐറേനിയസും കാർമ്മികത്വം വഹിക്കും. 8.30ന് കാതോലിക്ക ബാവായുടെ പ്രധാന കാർമ്മികത്വത്തിൽ മൂന്നിൻമേൽ കുർബാന. 10.30ന് ശ്ലൈഹിക വാഴ്'വ്'. 11.30 ന് നേർച്ച സദ്യ, 12ന് എംജിഒസി എസ്എം സമ്മേളനം, 2ന് റാസ, 3ന് കൊടിയിറക്ക്. എന്നിങ്ങനെയാണ് ചടങ്ങുകൾ.

Post a Comment

0 Comments

Ad Code

Responsive Advertisement