Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്വകാര്യ ബസുകളിലും വിദ്യാർത്ഥി കണ്‍സെഷൻ ഓണ്‍ലൈനാക്കാൻ മോട്ടോർ വാഹന വകുപ്പ്.

സ്വകാര്യ ബസുകളിലും വിദ്യാർത്ഥി കണ്‍സെഷൻ ഓണ്‍ലൈനാക്കാൻ മോട്ടോർ വാഹന വകുപ്പ്.
തിരു.: കെഎസ്‌ആർടിസിക്ക് പുറമേ സ്വകാര്യ ബസുകളിലും വിദ്യാർത്ഥി കണ്‍സെഷൻ ഓണ്‍ലൈനാകും. മോട്ടോർ വാഹന വകുപ്പിന്റെ എംവിഡി ലീഡ്‌സ് മൊബൈല്‍ ആപ്പ്‌ വഴിയാണ് യാത്രാ സൗജന്യം. കണ്‍സെഷൻ സംബന്ധിച്ചുള്ള തർക്കം ഒഴിവാകുമെന്നതാണ് ഇതിൻ്റെ നേട്ടം. പഠന ആവശ്യങ്ങള്‍ക്ക് മാത്രമായി വിദ്യാർത്ഥികളുടെ യാത്ര നിയന്ത്രിക്കാനും പുതിയ സംവിധാനത്തില്‍ കഴിയും.
     കണ്‍സെഷൻ ആവശ്യമുള്ള വിദ്യാർത്ഥികള്‍ മൊബൈല്‍ ആപ്പില്‍ രജിസ്റ്റർ ചെയ്ത് അതിലൂടെ അപേക്ഷിക്കണം. യാത്ര ചെയ്യേണ്ട പാത സഹിതം വിദ്യാലയ അധികൃതർ കണ്‍സെഷന് ശുപാർശ നല്‍കണം. ഇത് പരിശോധിച്ച്‌ അതത് പ്രദേശത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകള്‍ കണ്‍സെഷൻ അനുവദിക്കും. ക്യുആർ കോഡുള്ള കണ്‍സെഷൻ കാർഡാണ് ഓണ്‍ലൈനില്‍ ലഭിക്കുക. ഇതിന്റെ പ്രിന്റെടുക്കാം. കണ്ടക്ടറുടെ മൊബൈല്‍ ഫോണില്‍ ഇത് സ്കാൻ ചെയ്യുമ്പോള്‍ ഏത് പാതയിലാണ് ടിക്കറ്റ് അനുവദിക്കേണ്ടതെന്ന് അറിയാനാകും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന വിദ്യാർത്ഥികള്‍ക്ക് ആപ്പിലെ ക്യുആർ കോഡ് കണ്ടക്ടറെ കാണിച്ചും യാത്ര ചെയ്യാം. സ്വകാര്യ ബസുകളിലെ യാത്രാ സൗജന്യം സംബന്ധിച്ച വിശദവിവരങ്ങള്‍ ഇതിലൂടെ സർക്കാരിന് ലഭ്യമാകും. സർക്കാർ അംഗീകൃത വിദ്യാലയങ്ങള്‍ക്കേ കണ്‍സെഷന് ശുപാർശ ചെയ്യാൻ കഴിയുകയുള്ളൂ. വിദ്യാലയങ്ങളും ബസ് ജീവനക്കാരും വിദ്യാർത്ഥികളും ആപ്പില്‍ രജിസ്റ്റർ ചെയ്യണം.

Post a Comment

0 Comments

Ad Code

Responsive Advertisement