Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മകളെ കൊന്ന് മാതാവ് ജീവനൊടുക്കി.

മകളെ കൊന്ന് മാതാവ് ജീവനൊടുക്കി.
മലപ്പുറം: എടപ്പാളില്‍ മകളെ കൊന്ന് മാതാവ് ജീവനൊടുക്കി. കണ്ടനകം സ്വദേശി അനിത കുമാരിയാണ് മകള്‍ അഞ്ജനയെ കൊന്നതിനു ശേഷം ജീവനൊടുക്കിയത്. സെറിബ്രല്‍ പാള്‍സി രോഗബാധിതയായ 27 വയസുകാരിയായ മകളെ വെള്ളത്തില്‍ മുക്കിക്കൊന്നതി ശേഷം അനിത തൂങ്ങിമരിക്കുകയായിരുന്നു. 
        രാവിലെ എട്ട് മണിയോടെയാണ് സംഭവം. അനിതാകുമാരിയുടെ ഭര്‍ത്താവ് ഒരു മാസം മുമ്പ് മരിച്ചിരുന്നു. ഈ സംഭവത്തില്‍ ഇവര്‍ വിഷാദത്തിലായിരുന്നു. കൂടാതെ മകളുടെ രോഗത്തിന് ചികില്‍സ കിട്ടാതിരുന്നതും അനിതാകുമാരിയെ അലട്ടിയിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. വീട്ടിലെ ഡ്രമ്മില്‍ മുക്കിയാണ് മകളെ കൊന്നത്. മകള്‍ മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം വീടിനു സമീപത്തെ മരത്തില്‍ അനിത തൂങ്ങി മരിക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement