Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മാർത്തോമ്മാ വൈദിക സെമിനാരി ശതാബ്ദി ആഘോഷം തിങ്കളാഴ്ച തുടങ്ങും.

മാർത്തോമ്മാ വൈദിക സെമിനാരി ശതാബ്ദി ആഘോഷം തിങ്കളാഴ്ച തുടങ്ങും.
കോട്ടയം: മാർത്തോമ്മാ വൈദിക സെമിനാരിയുടെ ശതാബ്ദിയോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 24നു ജറുസലം മാർത്തോമ്മാ പള്ളിയിൽ നടത്തും. ഉച്ച കഴിഞ്ഞു 3.30നു ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം നിർവഹിക്കും. കോട്ടയം കൊച്ചി ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് അദ്ധ്യക്ഷത വഹിക്കും.
      ശതാബ്ദിയോടനുബന്ധിച്ച് അക്കാദമിക് സെമിനാറുകളും പൂർവ്വവിദ്യാർത്ഥി സംഗമങ്ങളും നടക്കും. കുട്ടികൾക്കും സ്ത്രീകൾക്കും യുവാക്കൾക്കും മുതിർന്നവർക്കുമായി നേതൃത്വ പരിശീലന ക്ലാസുകളുണ്ടാകും. 5 മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളിൽ സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്നവർക്കു സഹായം നൽകും. പരിസ്ഥിതി സംരക്ഷണ ത്തിനായി 1000 മരത്തൈകൾ നട്ടുപിടിപ്പിക്കും.
      1815ൽ ആണു സെമിനാരി സ്‌ഥാപിതമായത്. 1926ൽ ശുശ്രൂഷകരെ പരിശീലിപ്പിക്കുന്ന ദൗത്യത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. ഡോ. കെ.കെ. കുരുവിള ആയിരുന്നു ആദ്യ പ്രിൻസിപ്പൽ. സെമിനാരി പ്രിൻസിപ്പൽ റവ. എം.സി. തോമസ്, ജനറൽ കൺവീനർ റവ. എ. ഫിലിപ് ജോൺ, റവ. വി.എം. മാത്യു എന്നിവർ ശതാബ്ദി ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.

Post a Comment

0 Comments

Ad Code

Responsive Advertisement