Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നാല് വാര്‍ഡുകളില്‍ എതിരില്ലാതെ എല്‍ഡിഎഫ് ജയം.

നാല് വാര്‍ഡുകളില്‍ എതിരില്ലാതെ എല്‍ഡിഎഫ് ജയം.കണ്ണൂര്‍: ആന്തൂര്‍ നഗരസഭയില്‍ രണ്ട് വാര്‍ഡുകളില്‍  എല്‍ഡിഎഫ് പ്രതിനിധികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എം.വി. ഗോവിന്ദന്റെ വാര്‍ഡായ മോറാഴയിലും പൊടിക്കുണ്ട് വാര്‍ഡിലുമാണ് എതിരില്ലാതെ എല്‍ഡിഎഫ് സ്ഥാനാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടത്. മലപ്പട്ടം പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലും എല്‍ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
      ആന്തൂര്‍ നഗരസഭയിലെ പത്തൊമ്പതാം വാര്‍ഡായ പൊടിക്കുണ്ട് കെ. പ്രേമരാജന്‍, രണ്ടാം വാര്‍ഡായ മൊറാഴയില്‍ കെ. രജിത എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മലപ്പട്ടം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ഐ.വി. ഒതേനന്‍, ആറാം വാര്‍ഡിലെ സി.കെ. ശ്രേയ എന്നിവരും എതിരില്ലാതെ വിജയിച്ചു. ഇവരെല്ലാം സിപിഎം സ്ഥാനാര്‍ത്ഥികളാണ്. സിപഎം ശക്തികേന്ദ്രങ്ങളായ ഈ വാർഡുകളിൽ മറ്റു പാർട്ടികളിലെ പ്രവർത്തകർക്ക് കനത്ത ഭീഷണി നിലനിൽക്കുന്നതിനാലാണ് സ്ഥാനാർത്ഥികൾ മത്സരത്തിന് ഇറങ്ങാത്തതെന്ന് ആരോപണമുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement