Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലോകത്തിലെ ഏറ്റവും വലിയ ശ്രീരാമ പ്രതിമ ഗോവയിൽ.

ലോകത്തിലെ ഏറ്റവും വലിയ ശ്രീരാമ പ്രതിമ ഗോവയിൽ. 
പനാജി: ലോകത്തിലെ ഏറ്റവും വലിയ ശ്രീരാമ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. വെങ്കലത്തിലാണ് 77 അടിയോളം ഉയരം വരുന്ന ശ്രീരാമ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ദക്ഷിണ ഗോവയിലെ ചരിത്രപ്രസിദ്ധമായ ശ്രീ സംസ്ഥാന്‍ ഗോകർൺ ജീവോത്തം മഠത്തിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
      ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ പിന്നിലെ മുതിർന്ന ശിൽപിയായ രാം സുതറാണ് ശ്രീരാമ പ്രതിമയും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഗോവ ഗവർണ്ണർ അശോക് ഗജപതി രാജു, മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രി ശ്രീപാദ് നായിക്, മുഴുവൻ സംസ്ഥാന മന്ത്രിസഭാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement