Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഫാസ്റ്റ് ടാഗുകൾ ഇനി റദ്ദാകില്ല; അപ്ഡേഷൻ ലളിതമാക്കി ദേശീയപാത അതോറിറ്റി.

ഫാസ്റ്റ് ടാഗുകൾ ഇനി റദ്ദാകില്ല; അപ്ഡേഷൻ ലളിതമാക്കി ദേശീയപാത അതോറിറ്റി.
ന്യൂഡൽഹി: ഫാസ്റ്റ് ടാഗ് ഉപയോക്താക്കൾക്ക് ഏറെ ആശ്വാസം നൽകി ദേശീയപാത അതോറിറ്റി ഉത്തരവ്. ഫാസ്റ്റ് ടാഗുകളിൽ കെവൈവി (നോ യുവർ വെഹിക്കിൾ) വിവരങ്ങൾ നൽകുന്ന പ്രക്രിയ ദേശീതപാത അതോറിറ്റി കൂടുതൽ ലളിതമാക്കി. ഇന്ത്യൻ ഹൈവേ മാനേജ്മെന്റ് കമ്പനി ലിമിറ്റഡിന്റെ പുതിയ ഉത്തരവ് പ്രകാരം ഫാസ്റ്റ്ടാഗുകൾ ഉപയോഗിക്കുന്നവർ ഇനി വാഹനങ്ങളുടെ വശങ്ങളിൽ നിന്നുള്ള ഫോട്ടോകൾ അപ്ലോഡ് ചെയ്യേണ്ടതില്ല. പകരം നമ്പർ പ്ലേറ്റ് കാണുന്ന തരത്തിൽ വാഹനത്തിന്റെ മുന്നിൽ നിന്നുള്ള ചിത്രം മതി. ഫാസ്റ്റ് ടാഗിൽ വാഹനത്തിന്റെ വിവരങ്ങൾ ചേർക്കാൻ ഇനി അധികം കഷ്ടപ്പെടേണ്ട. ഓട്ടോമാറ്റിക്കായി ‘വാഹൻ’ ഡാറ്റബേസിൽ നിന്ന് പൂർണ്ണ വിവരങ്ങൾ ശേഖരിക്കാം. ഒരു മൊബൈൽ നമ്പറിൽ ഒന്നിൽ കൂടുതൽ വാഹനങ്ങൾ റജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് വിവരങ്ങൾ തിരഞ്ഞെടുക്കാനുള്ള ഒപ്ഷനുണ്ട്.
ദുരുപയോഗം ചെയ്തില്ലെങ്കിൽ നിലവിലെ ഫാസ്റ്റ് ടാഗുകൾ റദ്ദാക്കപ്പെടില്ല. കെവൈവി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനും മറ്റും ബാങ്കുകൾ ഉപഭോക്താക്കളെ എസ്എംഎസിലൂടെ ഓർമ്മിപ്പിക്കും. രേഖകൾ അപ്‌ലോഡ് ചെയ്യുന്നതിൽ ഉപയോക്താക്കൾ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ സേവനം വിച്ഛേദിക്കുന്നതിന് മുമ്പ് ബാങ്കുകൾ സഹായിക്കും. കെ‌വൈ.വിയുമായി ബന്ധപ്പെട്ട് പരാതികളോ സംശയങ്ങളോ ഉണ്ടെങ്കിൽ ദേശീയപാത ഹെൽപ്പ് ലൈനിന്റെ 1033 എന്ന നമ്പറിൽ വിളിക്കാം.




31-10-2025

*Whatsapp*
https://chat.whatsapp.com/KmYy3SQvpnOGtDshMhP2il?mode=ac_t
*Whatsapp Channel*
https://whatsapp.com/channel/0029Va8bVWg0gcfRSodYSA3X
*Youtube*
https://youtu.be/DR8iX3xVmkE

*Instagram*
https://instagram.com/alathurvarthakal24?igshid=1gx6zzn2zmk6x

*Telagram*
https://t.me/alathurvarthkal

*Facebook*
https://www.facebook.com/alathurvarthakal?mibextid=ZbWKwL

Post a Comment

0 Comments

Ad Code

Responsive Advertisement