Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മനുഷ്യ– വന്യജീവി സംഘർഷം പ്രകൃതിദുരന്തമെന്ന് സുപ്രീം കോടതി.

മനുഷ്യ– വന്യജീവി സംഘർഷം പ്രകൃതിദുരന്തമെന്ന് സുപ്രീം കോടതി.
ന്യൂഡൽഹി: മനുഷ്യ- വന്യജീവി സംഘർഷം പ്രകൃതിദുരന്തമാണെന്നും അവയെ സംസ്ഥാനങ്ങൾ അത്തരത്തിൽ പരിഗണിക്കണമെന്നും സുപ്രീം കോടതി. മനുഷ്യ- വന്യജീവി സംഘർഷത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ട‌പരിഹാരം നൽകണമെന്നും സുപ്രീം കോടതി ഉത്തരവിൽ നിർദ്ദേശിച്ചു.
      വന്യജീവി സംരക്ഷണത്തിനുള്ള സിഎസ്എസ് ഇന്റഗ്രേറ്റഡ് ഡെവലപ്മെൻ്റ് ഓഫ് വൈൽഡ്‌ലൈഫ് ഹാബിറ്റാറ്റ്സ് എന്ന കേന്ദ്രപദ്ധതിക്ക് കീഴിലും 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം. വന്യജീവി സംരക്ഷണ പരിപാടികളിൽ പൊതുജന വിശ്വാസം നിലനിർത്താൻ സമയബന്ധിതമായ നഷ്ടപരിഹാരം അനിവാര്യമാണ്. ഉത്തരാഖണ്ഡിലെ ജിംകോർബറ്റ് ദേശീയ ഉദ്യാനത്തിലെ നിയമലംഘനങ്ങളുടെ പശ്ചാത്തലത്തിൽ കടുവ സങ്കേതങ്ങളുടെ സംരക്ഷണത്തിനായി പുറപ്പെടുവിച്ച ഉത്തരവിലാണ് നിർദ്ദേശങ്ങളുള്ളത്.
      മനുഷ്യ-വന്യജീവി സംഘർഷങ്ങളിൽ മാതൃകാ മാർഗ്ഗനിർദ്ദേശങ്ങൾ ആറ് മാസത്തിനുള്ളിൽ രൂപീകരിക്കാൻ ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി. കരട് തയ്യാറാക്കൽ പ്രക്രിയയിൽ സംസ്ഥാനങ്ങളുമായും കേന്ദ്ര ഉന്നതാധികാര സമിതിയുമായും കൂടിയാലോചനയാവാം. മാർഗ്ഗനിർദ്ദേശം പുറത്തിറക്കി ആറു മാസത്തിനുള്ളിൽ സംസ്ഥാനങ്ങൾ നടപ്പാക്കണം. മരണം, പരിക്ക്, വിളനാശം, ആടുമാടുകളുടെ നഷ്‌ടം എന്നിവയ്ക്ക് സുഗമമവും വേഗത്തിലുമുള്ള നഷ്‌ടപരിഹാര സംവിധാനമായിരിക്കണം നടപ്പാക്കേണ്ടത്. വന്യജീവി ആക്രമണമുണ്ടായാൽ ഉടനടി പ്രതിരോധിക്കാൻ വനം, റവന്യൂ, പൊലീസ്, ദുരന്തനിവാരണ, തദ്ദേശസ്ഥാപനങ്ങൾ ഏകോപനം നടത്തണമെന്നും ഉത്തരവിൽ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement