Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമലയിലെ തിരക്ക്: മന്ത്രിക്ക് ഇടപെടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ.

ശബരിമലയിലെ തിരക്ക്:  മന്ത്രിക്ക് ഇടപെടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ.
തിരു.: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിക്ക് ഇടപെടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് നിയന്ത്രണം. നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിയ്ക്ക് യോഗങ്ങള്‍ വിളിക്കാനോ മാധ്യമങ്ങളില്‍ പ്രതികരിക്കാനോ സാധിക്കില്ല.
      രണ്ടു ദിവസം മുൻപാണ് ശബരിമലയുമായി ബന്ധപ്പെട്ട് യോഗം വിളിക്കുന്നതിന് മന്ത്രി വി.എൻ. വാസവൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയത്. ശബരിമലയില്‍ വൻ ഭക്തജന തിരക്കാണ് മണ്ഡലകാലത്തിന്റെ ആരംഭദിവസങ്ങളില്‍ തന്നെ അനുഭവപ്പെടുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതുകൊണ്ട് ഈ വിഷയത്തില്‍ മന്ത്രിക്ക് യോഗം വിളിക്കാനോ മാധ്യമങ്ങളോട് സംസാരിക്കാനോ സാധിക്കില്ല.
      അതിനിടെ തിരക്കേറിയ തീർത്ഥാടന സമയത്ത് അപ്പാച്ചിമേട് ഭാഗത്ത് കുഴഞ്ഞു വീണ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ സതി (58) മരിച്ചു. മലകയറുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്നാണ് കുഴഞ്ഞു വീണത്. മെഡിക്കല്‍ ടീമിന്റെ ശ്രമങ്ങള്‍ ഫലിക്കാതെ വന്നതോടെ സതിയുടെ ജീവൻ നഷ്ടപ്പെടുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement