Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ദിവ്യഗർഭം ധരിപ്പിക്കാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്‌ത വ്യാജ സിദ്ധൻ പിടിയിൽ.

ദിവ്യഗർഭം ധരിപ്പിക്കാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്‌ത വ്യാജ സിദ്ധൻ പിടിയിൽ. 
മലപ്പുറം: ദിവ്യഗർഭം ധരിപ്പിക്കാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്‌ത വ്യാജ സിദ്ധൻ പിടിയിൽ. കാളികാവ് സ്വദേശിയായ യു ട്യൂബ് ചാനൽ ഉടമ സജിൽ ഷറഫുദ്ദീനെ തിരുവനന്തപുരത്തു നിന്ന് കൊളത്തൂർ പോലീസാണ് അറസ്റ്റ് ചെയ്‌തത്. താൻ മഹ്ദി ഇമാം ആണെന്നായിരുന്നു ഇയാൾ അവകാശപ്പെട്ടത്. കൊളത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന യുവതിയാണ് പരാതിക്കാരി. 'മിറാക്കിൾ പാത്ത്' എന്ന യൂട്യൂബ് ചാനൽ വഴിയാണ് സജിൽ ഷറഫുദ്ദീനെ യുവതി പരിചയപ്പെട്ടത്. താൻ ആഭിചാര ക്രിയകൾ ചെയ്യുമെന്ന് വിശ്വസിപ്പിച്ചു ബന്ധം സ്ഥാപിച്ചു. തുടർന്ന് പരാതിക്കാരി താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് അതിക്രമിച്ചു കടന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പ്രതി സമാനമായ മറ്റ് കേസുകളിലും പ്രതിയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement