Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പിക്ക് അപ്പ് വാനിനു മേൽ ഗർഡറുകൾ വീണ് ഡ്രൈവർ മരിച്ചു.

പിക്ക് അപ്പ് വാനിനു മേൽ ഗർഡറുകൾ വീണ് ഡ്രൈവർ മരിച്ചു. 
ആലപ്പുഴ: അരൂർ- തുറവൂർ ഉയരപ്പാത നിർമ്മാണം നടക്കുന്ന ഭാഗത്ത് പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡറുകൾ വീണ് ഡ്രൈവർ മരിച്ചു .ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്.
     പിക്കപ് വാന്‍ തമിഴ്നാട്ടില്‍ നിന്നും മുട്ട കയറ്റി വന്ന് എറണാകുളത്ത് ഇറക്കിയ ശേഷം ആലപ്പുഴയിലേയ്ക്ക് വരുകയായിരുന്നു. എരമല്ലൂരിൽ ടോൾ പ്ലാസ ഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ജാക്കിയിൽ നിന്ന് തെന്നി മാറി താഴേക്ക് വീണതാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ഗർഡറുകളാണ് വീണത്. ഡ്രൈവർ ഇരുന്ന കാബിന്റെ മുകളിലേക്കാണ് ഗർഡറുകൾ പതിച്ചത്. അപകടം നടന്ന് മൂന്നു മണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ഈ പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുമ്പോൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് പരക്കെ ആക്ഷേപം ഉയരുന്നുണ്ട്. ഇതിനു മുമ്പും നിരവധി അപകടങ്ങൾ ഈ പ്രദേശത്ത് ഉണ്ടായിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement