Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കയത്തില്‍ വിനോദസഞ്ചാരി യുവാവ് മരിച്ചു.

കയത്തില്‍ വിനോദസഞ്ചാരി യുവാവ് മരിച്ചു.
ഇടുക്കി: പീരുമേട് തട്ടത്തിക്കാനത്തിനു സമീപം തോട്ടിലെ കയത്തില്‍ വിനോദസഞ്ചാരി യുവാവ് മരിച്ചു. സുഹൃത്തുക്കള്‍ക്ക് ഒപ്പം പീരുമേട്ടില്‍ എത്തിയ ഹരിപ്പാട് സ്വദേശി മഹേഷ് ആണ് മരിച്ചത്. ഇവിടെയുളള റിസോര്‍ട്ടില്‍ തങ്ങിയതിനു ശേഷം സമീപത്തെ തോട്ടില്‍ ഇറങ്ങിയ സമയത്ത് കയത്തില്‍ അകപ്പെടുകയായിരുന്നു.
       അപകടം കണ്ട സമീപത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ പീരുമേട് ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിച്ചു. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കയത്തില്‍ നിന്ന് മഹേഷിനെ പുറത്തെടുത്ത് പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement