Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാറാണ് (29) മരിച്ചത്. ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് മേഖലാ കമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമാണ്. 
      ഇന്നലെ ഉച്ചകഴിഞ്ഞ് സമീപവാസിയാണ് വീടിനു സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ ശിവകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തദ്ദേശ തെഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ പത്രികാസമർപ്പണത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ഇദ്ദേഹം തൂങ്ങിമരിച്ചത്. തിങ്കളാഴ്ച 12ഓടെ എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ സ്വന്തം വാർഡായ 19ൽ പാർട്ടി നിശ്ചയിച്ച സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രികാ സമർപണത്തിൽ പ്രവർത്തകർക്കൊപ്പം ശിവകുമാറും പങ്കെടുത്തിരുന്നു. പിന്നീട് വീട്ടിലേക്ക് മടങ്ങിയ ശിവകുമാറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണെടുത്തിരുന്നില്ലെന്ന് സുഹൃത്തുക്കളും പ്രാദേശികനേതാക്കളും പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement