Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാട്ടുപന്നി കുറുകെച്ചാടി : കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരിച്ചു.

കാട്ടുപന്നി കുറുകെച്ചാടി : കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരിച്ചു.
പാലക്കാട്: കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നൂറടി റോഡ് രഞ്ജിത്തിന്റെ മകന്‍ റോഹന്‍ (24), നൂറണി സ്വദേശി സന്തോഷിന്റെ മകന്‍ റോഹന്‍ സന്തോഷ് (22), യാക്കര സ്വദേശി ശാന്തകുമാറിന്റെ മകന്‍ സനൂഷ് (19) എന്നിവരാണ് മരിച്ചത്. 
        പാലക്കാട് കാടാംകോട് കനാല്‍ പാലത്തിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. 
സുഹൃത്തുക്കളായ ആറു പേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ കാര്‍ ഓടിച്ചിരുന്ന ആദിത്യന്‍ (23), കാറിൽ ഉണ്ടായിരുന്ന ഋഷി (24), ജിതിന്‍ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
       ഇവര്‍ ചിറ്റൂരില്‍ പോയി പാലക്കാടേക്ക് തിരിച്ചു വരുകയായിരുന്നു. കുറുകെച്ചാടിയ പന്നിയെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് കാര്‍ നിയന്ത്രണം വിട്ടതെന്നാണ് ഇവർ പറയുന്നത്. ആദ്യം റോഡരികിലെ മൈല്‍ക്കുറ്റിയിലും സമീപത്തെ മരത്തിലും ഇടിച്ചു താഴെയുള്ള പാടത്തേക്കു മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. 

Post a Comment

0 Comments

Ad Code

Responsive Advertisement