കോട്ടയം വഴിയുള്ള ട്രെയിൻ സർവീസുകള്‍ക്ക് നിയന്ത്രണം. കോട്ടയം: ചെങ്ങന്നൂർ- മാവേലിക്കര സെക്ഷനിലെ പാലം പണിയെ തുടർന്ന് കോട്ടയം വഴിയുള്ള ട്രെയിൻ സർവീസുകള്‍ക്ക് നിയന്ത്രണം ഏപ്പെടുത്തും. നവംബർ 22, 23 തീയതികളിലാണ് സർവീസുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തക. ഒരു ട്രെയിൻ റദ്ദാക്കുമെന്നും ബാക്കി സർവീസുകള്‍ ഭാഗികമായും റാദ്ദാക്കുമെന്നും മറ്റുള്ളവ വഴിതിരിച്ചു വിടുമെന്നാണ് റെയില്‍വെ അറിയിച്ചിരുക്കുന്നത്. പാലത്തിലെ സ്റ്റീല്‍ ഗർഡറുകള്‍ മാറ്റി പകരം പി എസ് സി ഗർഡറുകള്‍ സ്ഥാപിക്കുന്ന പണികള്‍ക്ക് വേണ്ടിയാണ് ട്രെയിൻ സർവീസുകള്‍ക്ക് നിയന്ത്രണമേർപ്പെടുത്തുന്നത്.
പൂർണ്ണമായും റദ്ദാക്കിയ സർവീസ്
ചെങ്ങന്നൂർ- മാവേലിക്കര സക്ഷനിലെ പണിയെ തുടർന്ന് ഒരു ട്രെയിൻ സർവീസ് മാത്രമാണ് റെയില്‍വെ റദ്ദാക്കിട്ടുള്ളത്. നവംബർ 22-ാം തീയതി രാത്രി 9.05നുള്ള കൊല്ലം- എറണാകുളം ജങ്ഷൻ എക്സ്പ്രസ് സർവീസാണ് പൂർണ്ണമായും റദ്ദാക്കിട്ടുള്ളത്.
ഭാഗികമായി റദ്ദാക്കിയ സർവീസുകള്‍
നവംബർ 22ന് നാഗർകോവില്‍ -കോട്ടയം എക്സ്പ്രസ് (16366) കായംകുളം വരെ സർവീസ് നടത്തും. കായംകുളത്തിനും കോട്ടയത്തിനുമിടയില്‍ ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കി. ചെന്നൈ സെൻട്രല്‍- തിരുവനന്തപുരം സെൻട്രല്‍ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12695) കോട്ടയം വരെയേ സർവീസ് നടത്തുകയുള്ളൂ. കോട്ടയത്തിനും തിരുവനന്തപുരത്തിനുമിടയില്‍ ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കി. ഈ ട്രെയിൻ്റെ തിരികെയുള്ള സർവീസ് തിരുവനന്തപുരം സെൻട്രല്‍ -ചെന്നൈ സെൻട്രല്‍ (12696) കോട്ടയത്തു നിന്നും പുറപ്പെടും.
നവംബർ 23ന് മധുര- ഗുരുവായൂർ എക്സ്പ്രസ് (16327) കൊല്ലം വരെ മാത്രമായിരിക്കും സർവീസ് നടത്തുക. കൊല്ലത്തിനും ഗുരുവായൂരിനുമിടയില്‍ ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കി. തിരികെയുള്ള ഗുരുവായൂർ -മധുര എക്സ്പ്രസ് (16328) കൊല്ലത്തു നിന്നുമാണ് ആരംഭിക്കുക.
വഴി തിരിച്ചുവിടുന്ന സർവീസുകള്‍
താഴെ പറയുന്ന കോട്ടയം വഴിയുള്ള ട്രെയിനുകള്‍ കായംകുളത്തു നിന്നും ആലപ്പുഴ വഴി സർവീസ് നടത്തും. ഹരിപ്പാട്, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നീ സ്റ്റേഷനുകളിൽ അധികമായി സ്റ്റോപ്പുകള്‍ അനുവദിക്കും.
1. തിരുവനന്തപുരം സെൻട്രല്‍- ചെന്നൈ സെൻട്രല്‍ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12624).
2. തിരുവനന്തപുരം നോർത്ത്- ശ്രീ ഗംഗാനഗർ വീക്ക്ലി എക്സ്പ്രസ് (16312).
3. തിരുവനന്തപുരം നോർത്ത്- ലോകമാന്യ തിലക് ടെർമിനസ് വീക്ക്ലി സെപ്ഷ്യല്‍ (01464).
4. തിരുവനന്തുരം നോർത്ത്- എസ്‌എംവിടി ബെംഗളൂരു ഹംസഫർ എക്സ്പ്രസ് (16319).
5. തിരുവനന്തപുരം സെൻട്രല്‍- മംഗളൂരു സെൻട്രല്‍ മലബാർ എക്സ്പ്രസ് (16629).
6. കന്യാകുമാരി- ദിബ്രുഗഡ് വിവേക് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22503).
7. തിരുവനന്തപുരം സെൻട്രല്‍- രാമേശ്വരം അമൃത എക്സ്പ്രസ് (16343).
8. തിരുവനന്തപുരം നോർത്ത്- നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ് (16349).
9. തിരുവനന്തപുരം സെൻട്രല്‍ - മംഗളൂരു സെൻട്രല്‍ എക്സ്പ്രസ് (16347).
0 Comments