Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുനമ്പത്തെ നിരാഹാര സമരം നാളെ അവസാനിപ്പിക്കും.

മുനമ്പത്തെ നിരാഹാര സമരം നാളെ അവസാനിപ്പിക്കും. 
കൊച്ചി: വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നു വന്നിരുന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും. മുനമ്പം തീരത്ത് താമസിക്കുന്ന ഏകദേശം 250 കുടുംബങ്ങൾ കുഴുപ്പിള്ളി, പള്ളിപ്പുറം വില്ലേജുകളിലായി കരം അടയ്ക്കുകയും പോക്കുവരവ് ചെയ്യുന്നതിനു വേണ്ടി കുഴുപ്പിള്ളി വില്ലേജിൽ ഹെൽപ് ഡെസ്ക് തുറക്കാമെന്ന് മന്ത്രി പി. രാജീവ് ഉറപ്പു നൽകുകയും ചെയ്‌ത സാഹചരത്തിലാണ് സമരം അവസാനിപ്പി ക്കുന്നതെന്ന് ഭൂസംരക്ഷണ സമിതി കോർ കമ്മിറ്റി അറിയിച്ചു.
      മന്ത്രി പി. രാജീവ്, കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ എന്നിവർ നാളെ 2.30ന് എത്തി സമരപ്പന്തലിൽ നിരാഹാരം അനുഷ്‌ഠിക്കുന്നവർക്ക് നാരങ്ങനീരു നൽകി സമരം അവസാനിപ്പിക്കുമെന്ന് കോർ കമ്മിറ്റി അംഗങ്ങളായ ഫാ. ആന്റണി സേവ്യർ തറയിൽ, ജോസഫ് റോക്കി പാലക്കൽ, ജോസഫ് ബെന്നി കുറുപ്പശേരി, മുരുകൻ കാതികുളത്ത്, രഘു കടുവങ്കശ്ശേരി, ഉണ്ണി പള്ളത്താംകുളങ്ങര എന്നിവർ അറിയിച്ചു. മുനമ്പം ജനതയുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് 400ലേറെ ദിവസമായി മുനമ്പത്ത് സമരം നടന്നു വരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement