Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാണാതായ ഇരട്ട സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി.

കാണാതായ ഇരട്ട സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി.
പാലക്കാട്: ചിറ്റൂരില്‍ കാണാതായ ഇരട്ട സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റൂര്‍ സ്വദേശി കാശി വിശ്വനാഥിന്റെ മക്കളായ രാമന്‍, ലക്ഷ്മണന്‍ എന്നിവരാണ് മരിച്ചത്. ചിറ്റൂര്‍ ലംങ്കേശ്വര ക്ഷേത്രക്കുളത്തിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിറ്റൂര്‍ ബോയ്സ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. ഇന്നലെ മുതലാണ് ഇരുവരെയും കാണാതായത്.
     ഇരുവരുടെയും വസ്ത്രങ്ങള്‍ കുളക്കരയില്‍ നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആദ്യം ലക്ഷ്മണന്റെയും പിന്നീട് രാമന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ക്ഷേത്രത്തില്‍ എല്ലാ വൈകുന്നേരങ്ങളിലും ഇരുവരും വിളക്ക് കത്തിക്കാന്‍ പോകാറുണ്ട്. ഇന്നലെയും ഇതിനായി പോയതായിരുന്നു. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ മുങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇരുവര്‍ക്കും നീന്താന്‍ അറിയില്ലായിരുന്നുവെന്നാണ് വിവരം.

Post a Comment

0 Comments

Ad Code

Responsive Advertisement