Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍: കൊലപാതകമെന്ന് പോലീസ്.

സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍: കൊലപാതകമെന്ന് പോലീസ്.  കൊച്ചി: തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ജോര്‍ജ് എന്നയാളുടെ വീടിന് സമീപമാണ് ചാക്കില്‍ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെ  ഇയാൾ കുറ്റസമ്മതം നടത്തുകയായിരുന്നു. ഇത് ആരുടെ മൃതദേഹമാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടത് എറണാകുളം സ്വദേശിയായ യുവതിയാണന്നാണ് നിഗമനം. രാവിലെ ശുചീകരണത്തിനായി എത്തിയ ഹരിതകര്‍മ്മ സേനാംഗങ്ങളാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ കൗണ്‍സിലറെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയായിരുന്നു.
        രാവിലെ ജോര്‍ജ് ചാക്ക് അന്വേഷിച്ച്‌ നടന്നതായി നാട്ടുകാര്‍ പറയുന്നു. കാര്യം തിരക്കിയപ്പോള്‍ വീട്ടുവളപ്പില്‍ ഒരു പൂച്ച ചത്ത് കിടക്കുന്നുണ്ടെന്നും അതിനെ മൂടാനാണ് ചാക്ക് വേണ്ടിവന്നതെന്നും ജോര്‍ജ് പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറയുന്നു. ജോര്‍ജിന്റെ വീടിനുള്ളില്‍ പോലീസ് രക്തക്കറ കണ്ടെത്തിയിരുന്നു. കസ്റ്റഡിയിലെടുക്കുമ്പോൾ ജോർജ് മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറഞ്ഞു. വര്‍ഷങ്ങളായി പ്രദേശത്ത് താമസിക്കുന്നയാളാണ് ജോര്‍ജെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു. ജോര്‍ജ് സ്ഥിരം മദ്യപാനിയാണ്. മരിച്ച സ്ത്രീയെ പ്രദേശത്ത് കണ്ടുപരിചയമില്ലെന്നും വാര്‍ഡ് കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement