Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നഗരമധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു.

നഗരമധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. 
കോട്ടയം: നഗരമധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കൽ ആദർശ് (23) ആണ് മരിച്ചത്.
കോട്ടയം മാണിക്കുന്നത്ത് നഗരസഭ മുൻകൗൺസിലർ വി.കെ. അനിൽ കുമാറിൻ്റെ വീടിനു മുമ്പിൽ വച്ചാണ് യുവാവിന് കുത്തേറ്റതെന്നാണ് പ്രാഥമിക വിവരം. യുവാവ് വീണു കിടക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇയാളുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
     ഇന്ന് പുലർച്ചെ നാലരയോടെ അനിൽ കുമാറിന്റെ വീടിനു മുന്നിലായിരുന്നു സംഭവം. വാക്കുതർക്കത്തെ തുടർന്ന് അനിൽ കുമാറിൻ്റെ മകൻ യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ കുത്തേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവ സ്ഥലത്ത് അനിൽ കുമാറും ഉണ്ടായിരുന്നു. പണസംബന്ധമായ മുൻ വൈരാഗ്യത്തെ തുടർന്നാണ് യുവാവിനെ ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെ തുടർന്ന് മകൻ അഭിജിത്ത് ഒളിവിൽ പോയി. അനിൽ കുമാറിനെയും ഭാര്യയേയും പോലീസ് കസ്റ്റഡിയിൽ എടുത്തു. കൊലപാതകത്തിൽ ഇവർക്ക് പങ്കുണ്ടോയെന്ന് പോലീസ് ചോദ്യം ചെയ്തു വരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement