Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളത്തിലെ എസ്ഐആറിന് സ്റ്റേ ഇല്ല, തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണം: സുപ്രിം കോടതി.

കേരളത്തിലെ എസ്ഐആറിന് സ്റ്റേ ഇല്ല, തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണം: സുപ്രിം കോടതി. 
ന്യൂഡൽഹി: കേരളത്തിലെ എസ്ഐആറിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരെ (എസ്.ഐ.ആര്‍) കേരളത്തില്‍ നിന്നുള്ള ഹർജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികള്‍ പരിഗണിക്കുന്നത്. 
        എസ്ഐആര്‍ നടപടികളില്‍ അടിയന്തര സ്റ്റേ വേണമെന്ന ആവശ്യമാണ് ഹർജിക്കാര്‍ ഉന്നയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ എസ്ഐആര്‍ പ്രക്രിയ ഇപ്പോള്‍ പ്രായോഗികമല്ലെന്ന ഭരണപരമായ പ്രശ്നമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചത്.
       ഡിസംബര്‍ ഒന്നിനകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു. കേരളത്തില്‍ എസ്ഐആറിന് സ്റ്റേ നല്‍കിയിട്ടില്ല. കേരളത്തില്‍ എസ്ഐആര്‍ കമ്മീഷന്‍ പറയുന്നതല്ല കേരളത്തിലെ സ്ഥിതിയെന്ന് കേരള സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. കേരളത്തിലേയും തമിഴ്‌നാട്ടിലേയും വസ്തുതകള്‍ വ്യത്യസ്തമെന്നും കോടതി ചൂണ്ടിക്കാട്ടി. കണ്ണൂരിലെ ബിഎല്‍ഒയുടെ ആത്മഹത്യ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ബിഎല്‍ഒമാരുടെ ജോലി സമ്മര്‍ദ്ദമടക്കമുള്ള കാര്യങ്ങളും ഹർജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഹർജികളില്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി സുപ്രിം കോടതി തേടിയിരുന്നു. 

Post a Comment

0 Comments

Ad Code

Responsive Advertisement