Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കന്യാമറിയത്തെ സഹരക്ഷകയെന്ന് വിശേഷിപ്പിക്കരുതെന്ന് വത്തിക്കാൻ ശാസനം.

കന്യാമറിയത്തെ സഹരക്ഷകയെന്ന് വിശേഷിപ്പിക്കരുതെന്ന് വത്തിക്കാൻ ശാസനം. 
വത്തിക്കാൻ : കന്യാമറിയത്തെ സഹരക്ഷക എന്ന് വിശേഷിപ്പിക്കരുതെന്ന് വത്തിക്കാൻ ശാസനം. കന്യാമറിയത്തിന് സഹരക്ഷക എന്ന പദവി ഉചിതമല്ലന്നും ഈ പദവി ആശയക്കുഴപ്പവും ക്രിസ്ത‌ീയ വിശ്വാസത്തിന്റെ സത്യങ്ങളുടെ പൊരുത്തത്തിൽ അസന്തുലനവും ഉണ്ടാക്കുമെന്നാണ് ലിയോ പതിനാലാമൻ മാർപാപ്പ അംഗീകരിച്ച വിശ്വാസതിരുസംഘം തയ്യാറാക്കിയ ശാസനം. ഇതോടെ വർഷങ്ങളായി കത്തോലിക്കാ സഭയിൽ ഈ വിഷയത്തിൽ നിലനിന്നിരുന്ന വിവിധ വാദങ്ങൾക്ക് തീർപ്പായി.
     യേശു അമ്മയുടെ വിവേകമുള്ള വാക്കുകളെ ഗൗരവത്തോടെ സ്വീകരിച്ചിരുന്നു എങ്കിലും നിത്യനരക രക്ഷക്ക് സഹായം തേടിയിട്ടില്ല എന്നാണ് ശാസനത്തിൽ വ്യക്തമാക്കുന്നത്. കുരിശുമരണത്തിലൂടെ യേശു മനുഷ്യവംശത്തിനു രക്ഷയേകി എന്നാണ് ക്രൈസ്തവ വിശ്വാസം. കത്തോലിക്കരും മറ്റ് ഒട്ടേറെ ക്രിസ്തീയ വിഭാഗങ്ങളും ദൈവമാതാവ് എന്നു വിളിക്കുന്ന മറിയം ഈ രക്ഷാകൃത്യത്തിൽ യേശുവിനെ സഹായിച്ചോ എന്ന് സഭാപണ്ഡിതർ നൂറ്റാണ്ടുകളായി ചർച്ചചെയ്യുന്നുണ്ട്. ഈ വിഷയത്തിൽ കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടാണ് ഇപ്പോൾ അസന്നിഗ്ധമായി പ്രഖ്യാപിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement