Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രമുഖ സസ്യശാസ്ത്രജ്ഞൻ ഡോ. സി.എ. നൈനാൻ അന്തരിച്ചു.

പ്രമുഖ സസ്യശാസ്ത്രജ്ഞൻ ഡോ. സി.എ. നൈനാൻ അന്തരിച്ചു.
കോട്ടയം: പ്രമുഖ സസ്യശാസ്ത്രജ്ഞനും കേരള സർവകലാശാല ബോട്ടണി വിഭാഗം തലവനും സയൻസ് വിഭാഗം ഡീനുമായിരുന്ന ഡോ. സി.എ. നൈനാൻ (97) അന്തരിച്ചു. വാകത്താനം ചിറത്തിലാട്ട് കുടുംബാംഗമാണ്.
       ഏറ്റവും കൂടുതൽ ക്രോമസോം ഉള്ള സസ്യം ഓഫിയോഗ്ലോസം റെറ്റിക്കുലേറ്റം ആണെന്നു കണ്ടെത്തിയത് ഡോ. നൈനാനാണ്. ഇരുനൂറിലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'സെൽ ടു സെൽഫ്', 'ഡിഎൻഎ ടു ഡ‍ിവിനിറ്റി', 'കോസ്മിക് കോഡ് ഓഫ് ലൈഫ്', 'ജീവന്റെ രഹസ്യം' തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 'ഡിഎൻഎ വഴി ജീവാത്മാവിലേക്ക്' എന്ന പുസ്തകത്തിന് വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ആത്മീയ പ്രഭാഷണങ്ങളും നടത്തിയിരുന്നു. ഡി ലിറ്റ് ഉൾപ്പെടെ 4 ഡോക്ടറേറ്റ് ഡിഗ്രികളും നേടിയിട്ടുണ്ട്. യാക്കോബായ സഭയുടെ ഷെവലിയർ, കമാൻഡർ പദവികൾ ലഭിച്ചിട്ടുണ്ട്.
     മൃതദേഹം നാളെ വൈകുന്നേരം 4 മുതൽ പട്ടം പ്ലാമൂടുള്ള വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. 4ന് രാവിലെ 7ന് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സിംഹാസന പള്ളിയിൽ കൊണ്ടുവരും. ഉച്ചയ്ക്ക് 12ന് കോട്ടയം ഇത്തിത്താനം ചിറത്തലാട്ട് സി.സി. ജോണിന്റെ ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വൈകുന്നേരം 3ന് പുത്തൻചന്ത സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement