Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിസ്റ്റർ ലൂസി കളപ്പുര അഭിഭാഷക വൃത്തിയിലേക്ക്.

സിസ്റ്റർ ലൂസി കളപ്പുര അഭിഭാഷക വൃത്തിയിലേക്ക്.
കൊച്ചി: സിസ്റ്റർ ലൂസി കളപ്പുര അഭിഭാഷക വൃത്തിയിലേക്ക് പ്രവേശിക്കുന്നു. സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് എല്‍എല്‍ബി പരീക്ഷയില്‍ എഴുപത് ശതമാനം മാർക്കോടെ ഉന്നത വിജയം നേടാനായതോടെ ഡിസംബർ 20ന് അഭിഭാഷകയായി എൻറോള്‍ ചെയ്യും.
     എറണാകുളം പൂത്തോട്ട ശ്രീനാരായണ ലോ കോളേജിലാണ് പഠിച്ചത്. 2022-'25 ബാച്ച്‌ വിദ്യാർത്ഥിനിയായിരുന്നു. കണ്ണൂർ കരിക്കോട്ടക്കരി കുഞ്ഞേട്ടൻ, റോസ ദമ്പതികളുടെ മകളാണ് റിട്ടയേർഡ് അദ്ധ്യാപിക കൂടിയായ ഈ അറുപതുകാരി. ഇപ്പോള്‍ എറണാകുളത്താണ് താമസം.
     കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരായ സമരത്തിൽ പങ്കെടുത്തതുൾപ്പെടെ പ്രതിഷേധങ്ങളുടെ പേരിൽ സിസ്റ്ററിനെ ഫ്രാൻസിസ് ക്ളാരിസ്റ്റ് സന്യസ്തസഭയിൽ നിന്ന് പുറത്താക്കിയിരുന്നു. വയനാട് കാരയ്‌ക്കാമല വിമലഹോം മഠത്തിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ നൽകിയ ഹർജി മാനന്തവാടി കോടതിയുടെ പരിഗണനയിലാണ്. അന്തിമവിധി വരുംവരെ വയനാട്ടിൽ തുടരാനാണ് തീരുമാനം. മഠത്തിൽ താമസിക്കാൻ പൊലീസ് സംരക്ഷണം തേടി സമർപ്പിച്ച ഹർജിയിൽ 202ൽ ഹൈക്കോടതിയിൽ സിസ്റ്റർ ലൂസി നേരിട്ട് വാദിച്ചിരുന്നു. വാദിക്കാൻ അഭിഭാഷകർ തയ്യാറാകാത്ത സാഹചര്യത്തിലാണ് നേരിട്ടു വാദിച്ചത്. അദ്ധ്യാപികയായി വിരമിച്ച ശേഷമാണ് എൽഎൽബിക്ക് ചേർന്നത്.
     എറണാകുളത്ത് അഭിഭാഷകയായി പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്ന് സിസ്റ്റർ പറഞ്ഞു. കുടുംബ, സിവിൽ, ക്രിമനൽ കേസുകളിൽ ശ്രദ്ധിക്കാനാണ് താത്പര്യം. പറ്റിയ സീനിയറിനെ തേടുകയാണെന്നും അവർ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement