Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായി: പോളിങ് ശതമാനം കുറഞ്ഞു, വോട്ട് കൂടി.

തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായി: പോളിങ് ശതമാനം കുറഞ്ഞു, വോട്ട് കൂടി.
തിരു.: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയായി. തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞെങ്കിലും വോട്ട് ചെയ്തവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് ഉണ്ടായി. രണ്ടാം ഘട്ടം കൂടി കഴിഞ്ഞതോടെ ആകെ പോളിങ് 73.69% ആണ്. കഴിഞ്ഞ തവണത്തെക്കാൾ (2.10 കോടി) മുക്കാൽ ലക്ഷം പേർ ഇത്തവണ കൂടുതൽ വോട്ട് ചെയ്തു. ഇന്ന് അന്തിമ കണക്കും പിന്നീട് തപാൽ ബാലറ്റും കൂടി ചേർക്കുമ്പോൾ കുറച്ചുകൂടി വർദ്ധനയുമുണ്ടാകും. കോവിഡ് കാലത്തു 2020ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 75.95% ആയിരുന്നു. 
       ഇന്നലെ വോട്ടെടുപ്പു നടന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ കോട് ജില്ലകളിലെ പോളിങ് 76.08% ആണ്. ആദ്യ ഘട്ടത്തിലെ 7 ജില്ലകളിൽ 70.91% ആയിരുന്നു പോളിങ്. 14 ജില്ലകളിൽ ഏറ്റവും ഉയർന്ന പോളിങ് വയനാട്ടിലാണ് (78.32%). കുറവ് പത്തനംതിട്ടയിലും (66.78%). എല്ലാ ജില്ലകളിലും പോളിങ് ശതമാനം കഴിഞ്ഞ തവണത്തെക്കാൾ കുറഞ്ഞു.
      നാളെ രാവിലെ എട്ടുമണി മുതലാണു വോട്ടെണ്ണൽ. ഉച്ചയോടെ എല്ലാ ഫലങ്ങളും അറിയാൻ കഴിയും. തെരഞ്ഞെടുക്കപ്പെടുന്ന പുതിയ അംഗങ്ങളുടെ സത്യപ്രതിജ്‌ഞ 21നു നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement