Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശിവഗിരി തീർത്ഥാടന കാലത്തിന് ഇന്ന് തുടക്കം.

ശിവഗിരി തീർത്ഥാടന കാലത്തിന് ഇന്ന് തുടക്കം. 
തിരു.: "അറിവിൻ്റെ തീർത്ഥാടനം' എന്ന പേരിൽ ലോകശ്രദ്ധ നേടിയ ശിവഗിരി തീർത്ഥാടനം രാവിലെ 10ന് ഗുരുപൂജാ ഹാളിന് സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനാകും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മുഖ്യപ്രഭാഷണം നടത്തും. തീർത്ഥാടന കാലത്തിനു തുടക്കം കുറിച്ച് രാവിലെ 5ന് ഗുരുവിൻ്റെ മഹാസമാധിയിൽ അവതാര മുഹൂർത്ത പ്രാർഥന നടന്നു.
       ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി ശിവഗിരി മഠം മുൻ ട്രഷറർ സ്വാമി പരാനന്ദ ഭദ്രദീപം തെളിക്കും. 29 വരെ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങളും സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്. 30, 31, ജനുവരി ഒന്ന് ദിവസങ്ങളിലാണ് ശിവഗിരി തീർത്ഥാടന സമ്മേളനങ്ങൾ നടക്കുന്നത്. ശിവഗിരി മഠത്തിലെ സന്യാസിവര്യന്മാരും പ്രഭാഷകരും സമ്മേളന പരിപാടികളിൽ പങ്കെടുക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement