Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മന്നം ജയന്തി ആഘോഷങ്ങള്‍ നാളെ തുടങ്ങും.

മന്നം ജയന്തി ആഘോഷങ്ങള്‍ നാളെ തുടങ്ങും.
ചങ്ങനാശേരി: 149-ാമത് മന്നം ജയന്തി ആഘോഷങ്ങള്‍ നാളെ തുടങ്ങും. പെരുന്ന എന്‍എസ്‌എസ് ആസ്ഥാനത്ത് പതിനായിരക്കണക്കിന് സമുദായാംഗങ്ങള്‍ ജയന്തി ആഘോഷങ്ങള്‍ക്കായി എത്തിച്ചേരും.
       നാളെ രാവിലെ ഏഴ് മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. 10.30ന് അഖിലകേരള നായര്‍ പ്രതിനിധിസമ്മേളനം. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്വാഗതം പറയും. സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കും. എന്‍എസ്‌എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അദ്ധ്യക്ഷനാകും. ഉച്ചകഴിഞ്ഞ് മൂന്നിന് കുന്നക്കുടി ബാലമുരളീകൃഷ്ണയുടെ സംഗീതക്കച്ചേരി. വൈകിട 6.30ന് ചലച്ചിത്രതാരം ആശാ ശരത്തും സംഘവും അവതരിക്കുന്ന നൃത്തസന്ധ്യ. രാത്രി ഒന്‍പതിന് മേജര്‍ സെറ്റ് കഥകളി നളചരിതം നാലാം ദിവസം, നിഴല്‍ക്കൂത്ത്.
         മന്നം ജയന്തി ദിനമായ രണ്ടിന് രാവിലെ ഭക്തിഗാനാലാപം. ഏഴു മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയും നാഗസ്വരക്കച്ചേരിയും. രാവിലെ 8.30ന് സാന്ദ്രാനന്ദലയം. 11ന് നടക്കുന്ന മന്നം ജയന്തി സമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മിഷനംഗം ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. എന്‍എസ്‌എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അദ്ധ്യക്ഷത വഹിക്കും. കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍ അനുസ്മരണ പ്രഭാഷണം നടത്തും. എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്വാഗതവും ട്രഷറര്‍ അഡ്വ. എന്‍.വി. അയ്യപ്പന്‍പിള്ള നന്ദിയും പറയും.

Post a Comment

0 Comments

Ad Code

Responsive Advertisement