Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മണ്ഡലപൂജ : ശബരിമലയില്‍ ദര്‍ശനത്തിന് നിയന്ത്രണം.

മണ്ഡലപൂജ : ശബരിമലയില്‍ ദര്‍ശനത്തിന് നിയന്ത്രണം. 
ശബരിമല: മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമലയില്‍ ദര്‍ശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വെര്‍ച്വല്‍ ക്യൂ വഴി ഡിസംബര്‍ 26ന് 30,000 പേര്‍ക്കും 27ന് 35,000 പേര്‍ക്കും മാത്രമായിരിക്കും ദര്‍ശനത്തിന് അനുമതിയുണ്ടാവുക. ഈ ദിവസങ്ങളിലെ സ്പോട്ട് ബുക്കിങ്ങും കുറച്ചിട്ടുണ്ട്.
       അതേസമയം, മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാര്‍ത്താനുള്ള തങ്കയങ്കിയുമായുള്ള ഘോഷയാത്ര ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് സ്ട്രോങ് റൂം തുറന്ന് പുറത്തെടുത്ത തങ്കയങ്കി, ക്ഷേത്രത്തിലെ ആനക്കൊട്ടിലിലെ പ്രത്യേക മണ്ഡപത്തിലെത്തിച്ചു. ഏഴ് മണിക്ക് നാദസ്വരത്തിന്‍റെ അകമ്പടിയോടെ തങ്കയങ്കി ക്ഷേത്രത്തിന് പുറത്ത് തയ്യാറാക്കി നിർത്തിയിരുന്ന പ്രത്യേക രഥത്തിലേക്ക് മാറ്റി. വന്‍ സുരക്ഷയിലാണ് യാത്ര. ഇന്നലെ രാത്രി ഓമല്ലൂര്‍ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിലും ഇന്ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും മൂന്നാം ദിവസം പെരുനാട് അയ്യപ്പക്ഷേത്രത്തിലും തങ്ങും. 26ന് തങ്കയങ്കി സന്നിധാനത്തെത്തും. 27-ാം തീയതി ശനിയാഴ്ച രാവിലെയാണ് മണ്ഡലപൂജ.

Post a Comment

0 Comments

Ad Code

Responsive Advertisement