Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അടച്ചിട്ട വീട്ടില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

അടച്ചിട്ട വീട്ടില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 
എറണാകുളം: അടച്ചിട്ട വീട്ടില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കലാഭവന്‍ റോഡിലെ കോട്ടേഴ്‌സിലാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് അടിയേറ്റ് തല തകര്‍ന്ന നിലയിലും ചെവി മുറിഞ്ഞ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. 
       വീട്ടിലെത്തിയ കെഎസ്‌ഇബി ഉദ്യോഗസ്ഥരാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement