Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല തീർത്ഥാടകരുടെ വാഹനം സ്കൂൾ ബസുമായി കൂട്ടിയിടിച്ച് അപകടം.

ശബരിമല തീർത്ഥാടകരുടെ വാഹനം സ്കൂൾ ബസുമായി കൂട്ടിയിടിച്ച് അപകടം. 
പാലാ : പൊൻകുന്നം റോഡിൽ പൊൻകുന്നം ഒന്നാം മൈലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം സ്കൂൾ ബസുമായി കൂട്ടിയിടിച്ച് അപകടം. രാവിലെ 8 മണിയോടെയാണ് അപകടം. കാഞ്ഞിരപ്പള്ളി സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസും തീർത്ഥാടകർ സഞ്ചരിച്ച വാഹനവും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വിദ്യാർത്ഥികളും ഡ്രൈവർമാരും ആയയുമാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ വിദ്യാർത്ഥികൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർത്ഥികളുടെ പരിക്ക് സാരമുള്ളതല്ല. തീർത്ഥാടകർക്ക് പരിക്കില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement