Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുട്ടികൾ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ക്ലാസ് മുറിയുടെ പിവിസി സീലിങ് തകര്‍ന്നുവീണ സംഭവത്തിൽ അന്വേഷണം.

കുട്ടികൾ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ക്ലാസ് മുറിയുടെ പിവിസി സീലിങ് തകര്‍ന്നുവീണ സംഭവത്തിൽ അന്വേഷണം. 
പ്രതീകാത്മക ചിത്രം : കടപ്പാട്

ഇടുക്കി: കുട്ടികള്‍ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ക്ലാസ് മുറിയുടെ പിവിസി സീലിങ് തകര്‍ന്നുവീണ സംഭവത്തിൽ അന്വേഷണം. ബൈസണ്‍വാലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെ രാവിലെ 10ന് ആണു സംഭവം. നാലാം ക്ലാസിന്റെ സീലിങ്ങാണ് അടര്‍ന്നുവീണത്. ഈ സമയം ക്ലാസ് മുറിയില്‍ അദ്ധ്യാപകനും വിദ്യാര്‍ഥികളു ഉണ്ടായിരുന്നു. ഭയന്നു പോയ കുട്ടികള്‍ പുറത്തേക്ക് ഓടുന്നതിനിടെ നാലു കുട്ടികള്‍ക്കു വാതില്‍പടിയില്‍ തലയിടിച്ചു നിസ്സാര പരിക്കേറ്റു.
       ഒരു വര്‍ഷം മുമ്പാണു 10 കോടി രൂപ മുടക്കി ബൈസണ്‍വാലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ ഹൈടെക് വിദ്യാലയമാക്കി കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച്‌ കഴിഞ്ഞ ഫെബ്രുവരിയില്‍ ഈ കെട്ടിടത്തിന്റെ സീലിങ്ങും പൂര്‍ത്തിയാക്കി. ഒരു വര്‍ഷം തികയും മുമ്പേ സീലിങ് അടര്‍ന്നുവീണത് നിര്‍മ്മാണത്തിലെ അപാകത മൂലമാണെന്ന് ആക്ഷേപമുണ്ട്. ഉന്നത ഉദ്യോഗസ്ഥർ വിഷയത്തിൽ അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement