Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മരത്തിന്റെ കൊമ്പ് ഒടിഞ്ഞു ദേഹത്ത് വീണ് ഒരാൾ മരിച്ചു.

മരത്തിന്റെ കൊമ്പ് ഒടിഞ്ഞു ദേഹത്ത് വീണ് ഒരാൾ മരിച്ചു. 
തിരു.: മരത്തിന്റെ കൊമ്പ് ഒടിഞ്ഞു ദേഹത്ത് വീണ് ഒരാൾ മരിച്ചു. നെടുമങ്ങാട് തെക്കുകര പറണ്ടോട് ദേവീ ക്ഷേത്രത്തിനു സമീപം സ്വാതിയില്‍ ബി. സുനില്‍ ശര്‍മ (58) ആണ് മരിച്ചത്. 
       തിങ്കളാഴ്ച കച്ചാണി ഹൈസ്‌കൂളിനു സമീപമായിരുന്നു അപകടം. കാച്ചാണി ജംക്ഷനില്‍ നിന്ന് ഹൈസ്‌കൂളിലേക്ക് പോകുന്ന റോഡില്‍ രാത്രി ഏഴോടെയാണ് അപകടമുണ്ടായത്. റോഡരികില്‍ നിന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള കൂറ്റന്‍ മാവിന്റെ ശാഖയാണ് ഒടിഞ്ഞു വീണത്. ഈ സമയം ഇതുവഴി വന്ന കാറിനു മുകളിലും കൊമ്പ് വീണെങ്കിലും യാത്രക്കാര്‍ വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുടപ്പനക്കുന്ന് സ്വദേശി മിഥുനും ഭാര്യയും സഞ്ചരിച്ച കാറിന്റെ മുന്‍വശം തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ സുനില്‍ ശര്‍മ്മയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. അഗ്‌നിരക്ഷാ സേനയെത്തി മരം മുറിച്ചുനീക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement