Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വൻ രാസലഹരിവേട്ട : എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ.

വൻ രാസലഹരിവേട്ട : എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. 
കോട്ടയം: ജില്ലയിൽ വൻ രാസലഹരി വേട്ട. 100 ഗ്രാം എംഡിഎംഎയുമായി ഈരാറ്റുപേട്ട സ്വദേശികളായ മൂന്ന് യുവാക്കൾ പിടിയിലായി. തീക്കോയി മേവിട വേലത്തുശ്ശേരി മണ്ണറകാട്ട് വീട്ടിൽ എബിൻ റജി (28), ഈരാറ്റുപേട്ട തേവർപറഭാഗം നടക്കൽ മണിമലക്കുന്നേൽ വീട്ടിൽ ജിമോൻ എം.എസ്. (31), പൂഞ്ഞാർ പനച്ചിക്കപാറ തെക്കേടത്ത് വീട്ടിൽ വിമൽ രാജ് (24) എന്നിവരാണ് സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
       ഇതരസംസ്ഥാനങ്ങളിൽ നിന്നും വൻ തോതിൽ എംഡിഎംഎ കടത്തിക്കൊണ്ടു വന്ന് ഈരാറ്റുപേട്ട, പാലാ, പൂഞ്ഞാർ ഭാഗങ്ങളിൽ ചെറുകിട കച്ചവടം നടത്തി വരുന്ന സംഘത്തിലെ പ്രധാനികളാണിത്. ബാംഗ്ലൂരിൽ നിന്നും കാറിൽ എംഡിഎംഎയുമായി വരുമ്പോൾ മണ്ഡപത്തിൻപാറ ഭാഗത്തു വച്ചാണ് ഇവരെ പിടികൂടിയത്.
       ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ അടിസ്ഥാനത്തിൽ നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി, പാലാ ഡിവൈഎസ്പി, എസ്പിയുടെ ഡാൻസാഫ് ടീം, ഈരാറ്റുപേട്ട പോലീസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോട്ടയം ജില്ലയിലെ ഏറ്റവും വലിയ രാസ ലഹരി വേട്ട കൂടിയാണിത്.

Post a Comment

0 Comments

Ad Code

Responsive Advertisement