Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റെയിൽവെ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തി, ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം.

റെയിൽവെ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തി,  ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം. 
കൊച്ചി: പച്ചാളത്ത് റെയിൽവെ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തി. ട്രെയിൻ അട്ടിമറി ശ്രമമെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 
      ഇന്ന് പുലർച്ചെ നാലരയോടെ മൈസൂരു-തിരുവനന്തപുരം കൊച്ചുവേളി കടന്നു പോയതിനു ശേഷമാണ് ആട്ടുകല്ല് കണ്ടെത്തിയത്. ട്രാക്കിന്റെ നടുക്കാണ് ആട്ടുകല്ലുണ്ടായിരുന്നത്. ആട്ടുകല്ലിന് അധികം വലുപ്പമില്ലാത്തിനാൽ ട്രെയിൻ അതിന് മുകളിലൂടെ കടന്നു പോവുകയായിരുന്നു. ഇതേ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് വിവരം റെയിൽവേ പൊലീസിൽ അറിയിച്ചത്. ട്രാക്കിന്റെ വശങ്ങളിലാണ് ആട്ടുകല്ല് വെച്ചിരുന്നതെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നു. ട്രാക്കിന്റെ നടുവിൽ തന്നെ ഇത്തരമൊരു ഭാരമേറിയ വസ്തു കൊണ്ടുവന്ന് വെച്ചതിൽ ദുരൂഹത ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്
       നോർത്ത് റെയിൽവെ സ്റ്റേഷന് സമീപമുള്ള പച്ചാളം റെയിൽവെ ഗേറ്റിനടുത്താണ് സംഭവം. ഇതിന് സമീപത്ത് ഒരു നായ ചത്തു കിടക്കുന്നുണ്ട്. ജഡം ചിന്നിച്ചിതറിയ നിലയിലാണുള്ളത്. ട്രെയിൻ തട്ടിയാണോ നായ ചത്തതെന്നതും പരിശോധിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സ്ഥലത്ത് പോലീസെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement