Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ന്യൂസിലൻഡിനെതിരായ രണ്ടാം ട്വൻടി 20യില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം.

ന്യൂസിലൻഡിനെതിരായ രണ്ടാം ട്വൻടി 20യില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം.
റായ്പുർ: ന്യൂസിലൻഡിനെതിരായ രണ്ടാം ട്വൻടി 20യില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം. കിവീസ് ഉയർത്തിയ 209 റണ്‍സ് കൂറ്റൻ വിജയം ലക്ഷ്യം 15.2 ഓവറില്‍ ഇന്ത്യ മറികടന്നു. ഇഷാൻ കിഷൻ (32 പന്തില്‍ 76), ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് (37 പന്തില്‍ 82*) ശിവം ദുബെ (18 പന്തില്‍36*) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. മലയാളി താരം സഞ്ജു സാംസണ് (ആറ്) ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. പിന്നാലെ അഭിഷേക് ശർമ്മ ഗോൾഡൺ ഡക്കാവുകയും ചെയ്തതോടെ ഇന്ത്യ തോല്‍വി മണത്തിരുന്നു. എന്നാൽ അവിടുന്ന് ഇഷാൻ കിഷൻ ഇന്ത്യയുടെ രക്ഷയ്ക്കെത്തി. പവർ പ്ലേ പരമാവധി മുതലാക്കാൻ കിഷന് സാധിച്ചു. സൂര്യക്കൊപ്പം 122 റൺസ് കൂട്ടിച്ചേർത്ത ശേഷം പത്താം ഓവറിലാണ് കിഷൻ മടങ്ങുന്നത്. തുടർന്ന് ശിവം ദുബെ നിലയുറപ്പിച്ചതോടെ ഇന്ത്യ ലക്ഷ്യത്തിലെത്തി.

Post a Comment

0 Comments

Ad Code

Responsive Advertisement