Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

2026-'27 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് നാളെ.

2026-'27 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് നാളെ. 
ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന 2026-'27 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് നാളെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. വ്യക്തിഗത ആദായനികുതിയില്‍ ഇളവുകള്‍ നല്‍കി വിപണിയില്‍ ഉപഭോഗം വര്‍ദ്ധിപ്പിക്കുക, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയ്ക്ക് കരുത്തുപകരുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി മൂലധനച്ചെലവ് വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഇത്തവണത്തെ ബജറ്റിലെ പ്രധാന പ്രതീക്ഷകള്‍.
       തുടര്‍ച്ചയായി ഒന്‍പത് ബജറ്റുകള്‍ അവതരിപ്പിക്കുന്ന ആദ്യ വനിതാ ധനമന്ത്രി എന്ന ചരിത്ര നേട്ടത്തിലേക്കാണ് നിര്‍മ്മല സീതാരാമന്‍ ചുവടുവെക്കുന്നത്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന.
       പുതിയ നികുതി വ്യവസ്ഥയില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ നിലവിലെ 75,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. കൂടാതെ, ഭവന വായ്പ പലിശയിന്മേല്‍ പുതിയ നികുതി വ്യവസ്ഥയിലും ഇളവുകള്‍ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് 'വ്യവസായ പദവി' നല്‍കണമെന്നത് ദീര്‍ഘകാലമായുള്ള ആവശ്യമാണ്. സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ്, ഭൂമി രേഖകളുടെ ഡിജിറ്റലൈസേഷന്‍ എന്നിവയും ഈ മേഖല പ്രതീക്ഷിക്കുന്നു. ആരോഗ്യമേഖലയില്‍ എഐ അധിഷ്ഠിത രോഗനിര്‍ണ്ണയ സംവിധാനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കിയേക്കും. ഗ്രാമീണ മേഖലകളില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്ന് കരുതപ്പെടുന്നു. മരുന്ന് നിര്‍മ്മാണ മേഖലയില്‍ ഗവേഷണത്തിനും വികസനത്തിനുമായി കൂടുതല്‍ ഫണ്ടിംഗ് അനുവദിക്കണമെന്നാണ് വിദ്ഗ്ധരുടെ അഭിപ്രായം. 2047ഓടെ ഇന്ത്യയെ 500 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഫാര്‍മ വ്യവസായ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.

Post a Comment

0 Comments

Ad Code

Responsive Advertisement