Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കടുവാക്കുളം - മണിപ്പുഴ - സിമൻ്റ് കവല - പാറോച്ചാൽ - തിരുവാതുക്കൽ റോഡിന് 20 കോടി രൂപ അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എംപി.

കടുവാക്കുളം - മണിപ്പുഴ - സിമൻ്റ് കവല - പാറോച്ചാൽ - തിരുവാതുക്കൽ റോഡിന് 20 കോടി രൂപ അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എംപി. 
കോട്ടയം: കേന്ദ്ര സർക്കാരിൻ്റെ സിആർഐഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തി അന്തർദേശീയ നിലവാരത്തിൽ കടുവാക്കുളം - മണിപ്പുഴ - സിമൻ്റ് കവല - പാറോച്ചാൽ - തിരുവാതുക്കൽ റോഡ് നിർമ്മാണത്തിനായി 20 കോടി രൂപ അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എംപി അറിയിച്ചു. മേജർ ഡിസ്ട്രിക്ട് റോഡായ ഇതിൻ്റെ 10.850 കിലോമീറ്റർ ദൂരമാണ് നിർമ്മാണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
       തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ശ്രമഫലമായി നിർമ്മിച്ച പാറോച്ചാൽ - തിരുവാതുക്കൽ റോഡ് കോട്ടയം നഗരത്തിൻ്റെ ഗതാഗത കുരുക്ക് പരിഹരിക്കാൻ വലിയ സഹായമാണ്. എംസി റോഡിലൂടെ വരുന്ന വാഹനങ്ങൾ സിമൻ്റ് കവലയിൽ നിന്ന് തിരിഞ്ഞ് കുമരകം, ഏറ്റുമാനൂർ ഭാഗങ്ങളിലേക്ക് ഈ റോഡിലൂടെ പോകുവാൻ സാധിക്കും. മണിപ്പുഴയിൽ നിന്ന് കിഴക്കോട്ടു തിരിഞ്ഞ് കടുവാക്കുളം വഴി കൊല്ലാട് - ദേവലോകം വഴി കഞ്ഞിക്കുഴിയിൽ എത്തുവാനും സാധിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement