Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എരുമേലി പേട്ടതുള്ളൽ, ചന്ദനക്കുടം ആഘോഷങ്ങൾ ശനിയും ഞായറും.

എരുമേലി പേട്ടതുള്ളൽ, ചന്ദനക്കുടം ആഘോഷങ്ങൾ ശനിയും ഞായറും.
കോട്ടയം: എരുമേലി പേട്ടതുള്ളൽ, ചന്ദനക്കുടം ആഘോഷങ്ങൾ ശനിയും ഞായറുമായി നടക്കും. 10-ാം തീയതി ശനിയാഴ്ച വൈകിട്ടാണ് ചന്ദനക്കുടം ആഘോഷം. 11 ഞായറാഴ്ച പേട്ടതുള്ളൽ നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളാണ് പേട്ട തുള്ളൽ നടത്തുന്നത്. മഹല്ലാ ജമാ അത്തിന്റെ നേതൃത്വത്തിലാണു ചന്ദനക്കുടം ആഘോഷം.
       ആചാര അനുഷ്‌ഠാനങ്ങളോടെ നടക്കുന്ന പേട്ടതുള്ളലും ചന്ദനക്കുടം ആഘോഷവും കാണാനും പങ്കെടുക്കാനും ആയിരക്കണക്കിനാളുകളാണ് ഈ ദിവസങ്ങളിൽ എരുമേലിയിൽ എത്തുക. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഈ ദിവസങ്ങളിൽ നഗരത്തിൽ കർശനമായ ഗതാഗത നിയന്ത്രണം ഉണ്ടാകും.

Post a Comment

0 Comments

Ad Code

Responsive Advertisement