Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി: ചെറിയ തോതിൽ മഴയ്ക്ക് സാധ്യത. രാജ്യത്തെ ഉയർന്ന ചൂട് കോട്ടയത്ത്.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി: ചെറിയ തോതിൽ മഴയ്ക്ക് സാധ്യത. രാജ്യത്തെ ഉയർന്ന ചൂട് കോട്ടയത്ത്.
കോട്ടയം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി മാറി. കന്യാകുമാരി കടലിലും തമിഴ്നാടിൻ്റെ തീരദേശത്തും ശ്രീലങ്കൻ തീരത്തും കടൽ പ്രക്ഷുബ്ദമായിക്കുമെന്നു ശ്രീലങ്കൻ കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു. തിരുവനന്തപുരം, കൊല്ലം തീരങ്ങളിൽ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. തമിഴ്നാടിൻ്റെ തെക്കൻ തീരദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യതയുമുണ്ട്. ഇന്ന് കേരളത്തിൽ മഴ സാധ്യതയില്ല. 
        അതിതീവ്ര ന്യൂനമർദ്ദം ശ്രീലങ്ക കടന്ന് തമിഴ്നാടിനോടടുക്കുമ്പോൾ
നിലവിലെ സിസ്റ്റം ദുർബലമാകുമെങ്കിലും തമിഴ്നാട്ടിലും കേരളത്തിലും ശക്തമല്ലാത്ത മഴക്കു സാധ്യതയുണ്ട്. ശനി രാത്രി, ഞായർ, തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ തെക്കൻ, മധ്യ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
       ഇന്നലെ രാജ്യത്തെ ഏറ്റവും കൂടിയ ചൂട് 36.2°C തുടർച്ചയായി രണ്ടാം ദിവസവും കോട്ടയത്ത് രേഖപ്പെടുത്തി. ഇത് സാധാരണയെക്കാൻ 3.1°C കൂടുതൽ. കോട്ടയത് കുറഞ്ഞ താപനില നിരക്കിലും 2.6°C കുറവുണ്ടായി. കോട്ടയത് ഇന്ന് വെളുപ്പിന് ചൂട് 19.4°C വരെ താഴ്ന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement