Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കലോത്സവം കുട്ടികൾക്ക് സമ്മാനിക്കുന്നത് അവസരങ്ങൾ മാത്രമല്ല കൂട്ടായ്മയുടെ സാമൂഹ്യപാഠം കൂടി: മോഹൻലാൽ.

കലോത്സവം കുട്ടികൾക്ക് സമ്മാനിക്കുന്നത് അവസരങ്ങൾ മാത്രമല്ല കൂട്ടായ്മയുടെ സാമൂഹ്യപാഠം കൂടി: മോഹൻലാൽ.
തൃശൂർ: കലോത്സവം കുട്ടികൾക്ക് സമ്മാനിക്കുന്നത് അവസരങ്ങൾ മാത്രമല്ല കൂട്ടായ്മയുടെ സാമൂഹ്യപാഠം കൂടിയാണെന്ന് മോഹൻലാൽ. യുവപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലയുടെ ഏറ്റവും വലിയ ആഘോഷമാണ് കലോത്സവം. മലയാള സിനിമയ്ക്ക് ഒട്ടേറെ പ്രതിഭകളെ യുവജനോത്സവം സമ്മാനിച്ചിട്ടുണ്ട്. ഇന്ന് വന്നില്ലായിരുന്നുവെങ്കിൽ വലിയ നഷ്ടമായേനെ. എല്ലാവിധ ഭാഗ്യങ്ങളും ഒത്തുവന്നതിനാൽ പങ്കെടുക്കാൻ ആയി എന്ന് മോഹൻലാൽ പറഞ്ഞു. ഇന്നും പല സംവിധായകരും പുതിയ പ്രതിഭകളെ തേടി കലോത്സവവേദികളിൽ എത്തുന്നുണ്ട്. പാഠപുസ്‌തകത്തിന് പുറത്ത് ഇത്രയേറെ അനുഭവങ്ങൾ സമ്മാനിക്കുന്ന ഇടമില്ല. കലാകാരന്മാരെ കലാകാരികളെ ഈ വേദിയിലേക്ക് മാത്രമായി ചുരുക്കരുതെന്ന് മോഹൻലാൽ പറഞ്ഞു. പങ്കുവെക്കലിൻ്റെ രസം കുട്ടികളെ ശീലിപ്പിക്കുകയും തോൽവിയാണ് വിജയത്തിന്റെ ചവിട്ടുപടിയെന്ന തിരിച്ചറിവ് കുട്ടികൾക്ക് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement