Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തിരുവനന്തപുരം - ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കോട്ടയം വഴിയെന്ന് റിപ്പോർട്ട്.

തിരുവനന്തപുരം - ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കോട്ടയം വഴിയെന്ന് റിപ്പോർട്ട്.
കോട്ടയം: തിരുവനന്തപുരം - ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കോട്ടയം വഴിയെന്ന് റിപ്പോർട്ട്. ബംഗളൂരു ബയ്യപ്പനഹള്ളി എസ്എംവിടി മുതൽ തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) വരെയാകും സ്ലീപ്പർ സർവീസ്..രാത്രി 7.30ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് കോട്ടയം വഴി ബെംഗളൂരുവിലെത്തുന്ന സമയക്രമമാണ് റെയിൽവേ ബോർഡിന്റെ അംഗീകാരത്തിന് സമർപ്പിച്ചിട്ടുള്ളത്. 
       ഭക്ഷണം ഉൾപ്പെടെ തേഡ് എസിയിൽ ഏകദേശം 2300 രൂപയായിരിക്കും നിരക്കെന്നാണു സൂചന. സെക്കൻഡ് എസിയിൽ 3000 രൂപ, ഫസ്റ്റ‌് എസിയിൽ 3600 രൂപ എന്നിങ്ങനെയാകും ചാർജ്. ട്രെയിൻ സർവീസ് ഉടൻ തുടങ്ങുമെന്നാണ് യാത്രക്കാർ പ്രതീക്ഷിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement