Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി.

പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി. 
വൈക്കം: കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ്എൻഡിപി യൂണിയന്റെ സംയുക്ത നേതൃത്വത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ അറിയിച്ചു കൊണ്ടും അദ്ദേഹത്തിന്റെ ചിത്രത്തിൽ കരി ഓയിൽ ഒഴിക്കണമെന്ന് ആഹ്വാനം ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും പ്രതിഷേധ പ്രകടനം നടത്തുകയും യൂത്ത് കോൺഗ്രസ് നേതാവിന്റെ കോലം കത്തിക്കുകയും ചെയ്തു.
       പ്രകടനത്തിന് യൂണിയൻ പ്രസിഡന്റ ഇ.ഡി. പ്രകാശൻ, യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു, അഭിലാഷ് രാമൻകുട്ടി, ധന്യ പുരുഷോത്തമൻ, അമ്പിളി സനീഷ്, ഗൗതം സുരേഷ്, വത്സ മോഹൻ, സിമി ബിനോയി തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments

Ad Code

Responsive Advertisement