Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വൃദ്ധസദനത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.

വൃദ്ധസദനത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. 
തിരു.: ആറ്റുകാൽ കല്ലടിമുഖത്തുള്ള വൃദ്ധസദനത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഗ്യാസ് സിലിണ്ടർ മാറ്റിവെക്കുന്നതിനിടയിൽ സിലിണ്ടറിൽ നിന്ന് ചോർച്ചയുണ്ടായി തീ പടരുകയായിരുന്നു. തീ പടരുന്നത് തടയാൻ ശ്രമിച്ച രണ്ട് ജീവനക്കാർക്ക് പൊള്ളലേറ്റു. മായ, രാജീവ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. അവർ നിലവിൽ ചികിത്സയിലാണ്. വൃദ്ധസദനത്തിൽ 41 അന്തേവാസികളാണ് ഉണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി പുറത്തിറക്കിയതിനാൽ ആർക്കും പരിക്കേറ്റില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement