Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീട്ടമ്മയുടെ കണ്ണിൽ പരുന്ത് കൊത്തി.

വീട്ടമ്മയുടെ കണ്ണിൽ പരുന്ത് കൊത്തി. 
കോട്ടയം: വഴിയിൽ കൂടി നടന്നു പോയ വീട്ടമ്മയെ പരുന്ത് കൊത്തി പരിക്കേല്പിച്ചു. കുമരകം ആപ്പിത്ര ഭാഗത്ത് കളത്തിപ്പറമ്പിൽ റ്റി.പി. ഓമനയുടെ (77) കണ്ണിലാണ് പരുന്തിന്റെ ആക്രമണമുണ്ടായത്. വീട്ടുകാർ കുമരകത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടിയെങ്കിലും വിദഗ്ദ പരിശോധനയും ചികിത്സയും അനിവാര്യമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.        നാളുകൾക്ക് മുമ്പ് ഈ പരുന്ത് മറ്റൊരു സ്ത്രീയുടെ ചെവി കൊത്തി പറിച്ചിരുന്നു. മറ്റു പലരുടെ നേരേയും ഈ പരുന്തിന്റെ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് പരാതിയുണ്ട്. പരുന്തിന് തീറ്റ നൽകുന്നതാണ് പരുന്ത് പ്രദേശം വിട്ടു പോകാത്തതെന്നാണ് ഓമനയുടെ വീട്ടുകാർ പറയുന്നത്. ഓമന ഇപ്പോൾ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലാണ്. 

Post a Comment

0 Comments

Ad Code

Responsive Advertisement